രാമനാട്ടുകര: ഫാറൂഖ് കോളേജ് തിരിച്ചിലങ്ങാടി ഗ്രാമ ദീപം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗൺ ദുരിതാശ്വാസ സഹായമായി 181 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. രാമനാട്ടുകര നഗരസഭ കൗൺസിലർ എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഇ. വിനോദ് കുമാർ, പി. കൃഷ്ണനുണ്ണി, കെ. ചാമിക്കുട്ടി, എൻ.ടി. സന്തോഷ്, വി. മോഹൻ ദാസ്, ടി.കെ. സംഗീത് എന്നിവർ നേതൃത്വം നൽകി.