വടകര: യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിലെ ഓട്ടോ തൊഴിലാളികൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഇരുന്നൂറോളം കിറ്റുകളാണ് നൽകിയത്. കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ലോക്ക് ഡൗൺ കാലത്ത് 2500 കുടുംബങ്ങൾക്ക് മൂന്ന് ഘട്ടങ്ങളിലായി യൂത്ത് കോൺഗ്രസ് സഹായം എത്തിച്ചു കഴിഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ മടപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പ്രവീൺ കുമാർ, കോട്ടയിൽ രാധാകൃഷ്ണൻ, വി.പി.ദുൽഖിഫിൽ, നജ്മൽ പി. ടി. കെ, വി.കെ.അനിൽകുമാർ, ആർ.എസ് സുധീഷ്, സി.നിജിൻ, രജിത്ത് കോട്ടക്കടവ്, പ്രബിൻ പാക്കയിൽ, കരുണൻ കുനിയിൽ, സത്യൻ എടച്ചേരി, സജീവൻ കാടോട്ടി, സുധീഷ് വള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.