ബാലുശ്ശേരി: ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞു വീണ് വീട് തകർന്നു. വട്ടോളി ബസാർ ചീടിയത്തലത്ത് യശോദയുടെ ഓട് മേഞ്ഞ വീടിനു മുകളിലേക്കാണ് തെങ്ങ് വീണത്. വീടിന്റെ മേൽക്കൂരയും ചുമരുകളും പാടെ തകർന്നു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന യശോദ അത്ഭുതകരമായി രക്ഷപ്പെട്ടു. സമീപവാസികളെത്തിയാണ് വീടിനു മുകളിൽ വീണ തെങ്ങ് മുറിച്ചുമാറ്റിയത്.