grapes

കോഴിക്കോട്: ഇത്തവണത്തെ റംസാൻ വിപണി കൊവിഡ് കാരണം മങ്ങിയെങ്കിലും നിറഭേദങ്ങളുമായി മുന്തിരി കളം നിറയുന്നു. കറുപ്പും ചുവപ്പും പച്ചയുമായി നിറഭേദങ്ങൾ ഒരുപാടുണ്ടെങ്കിലും റെഡ് ഗ്ലോബ് മുന്തിരിയാണ് കൂട്ടത്തിലെ സൂപ്പർ സ്റ്റാർ. കറാച്ചിയിൽ നിന്നുള്ള വേറെ ഇനങ്ങളും വിപണിയിലുണ്ട്. ഇക്കൂട്ടത്തിൽ പല വലിപ്പത്തിലുള്ളവയുമുണ്ട്.

ആരെയും അതിശയിപ്പിക്കുന്ന റെഡ് ഗ്ലോബ് വിദേശി തന്നെ. ഇവ മുമ്പും വിപണിയിൽ വന്നിട്ടുണ്ടെങ്കിലും ഇത്രയേറെ മികച്ച ഇനം ആദ്യമായിട്ടാണെന്ന് വ്യാപാരികൾ പറയുന്നു. ബംഗളൂരുവിൽ നിന്നാണ് വരവ്.

വലിപ്പവും മധുരവും ഉൾക്കട്ടിയുമാണ് റെഡ് ഗ്ലോബിനെ വ്യത്യസ്‌തമാക്കുന്നത്. കടുത്ത ചൂടിൽ പൊതുവെ പഴങ്ങൾ പെട്ടെന്ന് വാടും. എന്നാൽ ഉൾക്കട്ടിയുള്ളതിനാൽ റെഡ് ഗ്ലോബ് കൂടുതൽ ദിവസം കേടു കൂടാതെയിരിക്കും. 100 മുതൽ 150 രൂപ വരെയാണ് കിലോയ്ക്ക് വില.

ലോക്ക് ഡൗൺ കാരണം റംസാന്റെ ആദ്യദിനങ്ങളിൽ കച്ചവടം കുറവായിരുന്നെങ്കിലും ഇപ്പോൾ ഏറെ ഭേദപ്പെട്ടതായി വ്യാപാരികൾ പറയുന്നു.

മറ്റു പഴങ്ങളുടെ വില (കിലോയ്‌ക്ക്)

 തണ്ണിമത്തൻ - 15 രൂപ

 മാങ്ങ - 40

 മറ്റ് മുന്തിരികൾ - 30