കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോർപ്പറേഷൻ കുടുംബശ്രീയുടെ സംഭാവനയായി 3.73 ലക്ഷം രൂപ നൽകി. മൂന്ന് സി.ഡി.എസ് ഭരണസമിതിയിലെന്ന പോലെ 3,493 അയൽക്കൂട്ടങ്ങളിൽ ഓരോരുത്തരിൽ നിന്നും നൂറു രൂപ വീതം സമാഹരിച്ചാണ് ഈ തുക. മേയർ തോട്ടത്തിൽ രവീന്ദ്രന് ചെക്ക് ഇന്നലെ കൈമാറി.
ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ പരിധിയിലെ എല്ലാ യൂണിറ്റുകളും നിശ്ചിതതുക പിരിച്ചെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. കേരളത്തിൽ 2,96,000 അയൽക്കൂട്ടങ്ങളുണ്ട്.
ചടങ്ങിൽ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.വി.ബാബുരാജ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ അനിത രാജൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ പി.സി.കവിത, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ എ.രജിത, ടി.കെ.ഗീത, എൻ.ജയഷീല, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, കുടുംബശ്രീ പ്രോജക്ട് ഓഫീസർ ടി.കെ.പ്രകാശൻ എന്നിവർ സംബന്ധിച്ചു.