kovid

പയ്യോളി: പെരുന്നാൾ ആഘോഷിക്കാൻ കരുതി വെച്ച സക്കാത്ത് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി മൂന്നാം ക്ലാസുകാരൻ. പയ്യോളി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ ലെഹൻ നജീബാണ് ബന്ധുക്കൾ നൽകിയ 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

പയ്യോളി വില്ലേജ് ഓഫീസർ ശ്രീപ്രഭ തുക ഏറ്റുവാങ്ങി. ഫീൽഡ് അസിസ്റ്റന്റ് കെ.ടി.വാസു, സിവിൽ പൊലീസ് ഓഫീസർ രമ്യ എന്നിവർ പങ്കെടുത്തു. കീഴൂർ നടുവിലേരി നജീബിന്റെയും ആമിനയുടെയും മകനാണ് ലെഹൻ.