സുൽത്താൻ ബത്തേരി: നൂൽപ്പുഴ മുക്കുത്തികുന്ന് ഭാഗത്ത് റിസോർട്ടിന് സമീപം വനമേഖലയിൽ കുഴിച്ചിട്ടനിലയിൽ 150 ലിറ്റർ വാഷ് സുൽത്താൻ ബത്തേരി എക്‌സൈസ് പാർട്ടി കണ്ടെടുത്ത് നശിപ്പിച്ചു. നൂൽപ്പുഴ മുക്കുത്തികുന്ന് പ്രദേശങ്ങളിൽ വ്യാപകമായി വ്യാജ വാറ്റ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വനത്തിൽ കുഴിച്ചിട്ട നിലയിൽ വാഷ് കണ്ടെടുത്തത്.
പരിശോധനയിൽ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ വി.കെ.മണികണ്ഠൻ, പ്രിവന്റീവ് ഓഫീസർ എം.ബി ഹരിദാസൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ്, സോമൻ, കെ.കെ.അനിൽകുമാർ, ഇ.വി.ശിവൻ, ഡ്രൈവർ അൻവർസാദത്ത് എന്നിവർ പങ്കെടുത്തു.

ഫോട്ടോ
നൂൽപ്പുഴ വനമേഖലയിൽകണ്ടെടുത്ത വാഷ് നശിപ്പിക്കുന്നു