corona

വടകര: നാട്ടിലേക്ക് തിരിച്ചുവരുന്നവരെ താമസിപ്പാക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി അഴിയൂർ ഗ്രാമപഞ്ചായത്ത്. നോർക്കവഴി രജിസ്റ്റർ ചെയ്ത 257 പേരിൽ 158 പേരുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ മാപ്പ് ചെയ്തുകഴിഞ്ഞു. വാളയാർ വഴി നാട്ടിലെത്തിയ ആറു പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. കൊവിഡ് കെയർ സെന്ററുകളായി 18 കേന്ദ്രങ്ങൾ കണ്ടെത്തിയതായും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികളുടെ സ്കിൽ മാപ്പിംഗ് നടത്താനും ഉന്നതതല യോഗത്തിൽ തീരുമാനമായി. ഇതിനായി പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി. പി.ജയൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കൽ, ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ചോമ്പാൽ സി.ഐ ടി.പി.സുമേഷ് , മെഡിക്കൽ ഓഫീസർ ഡോ.അബ്ദുൾ നസീർ ,വില്ലേജ് ഓഫീസർ ടി.പി റിനീഷ് കുമാർ, ചോമ്പാല എസ്.ഐ എസ്.നിഖിൽ എന്നിവർ പ്രസംഗിച്ചു.