ആവോലം: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസികൾക്കായി 'ഒരു തിരിനാളം' സംഘടിപ്പിച്ചു. കെ. പി.സി.സിയുടെ ആഹ്വാന പ്രകാരം മണ്ഡലം-ബൂത്ത് തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി കോൺഗ്രസ് ആവോലം ബൂത്ത് കമ്മിറ്റി ആവോലത്ത് ദീപം തെളിയിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ ആവോലം, പി.കെ.പ്രമോദ്, രവീന്ദ്രൻ, കെ. കൃഷ്ണബാബു, മധുമോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.
ഉമ്മത്തൂരിൽ ആർ.പി. ഹസ്സൻ ഉദ്ഘാടനം ചെയ്തു. തയ്യുള്ളതിൽ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. താനക്കോട്ടൂർ ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ രഘുനാഥ് മുല്ലേരി, പി.വി.എൻ താനക്കോട്ടൂർ, വി.വി.സുമേഷ്, മധുസൂദനൻ മുല്ലേരി എന്നിവർ പങ്കെടുത്തു. ചെക്യാട് അഞ്ചാം വാർഡ് കമ്മിറ്റി നടത്തിയ പരിപാടിയിൽ കുയ്യങ്ങാട്ട് കണ്ണൻ, കുയ്യങ്ങാട്ട് ബാലൻ, കുയ്യങ്ങാട്ട് സി.കുമാരൻ, പാലത്തി അശോകൻ എന്നിവർ പങ്കെടുത്തു.