മാനന്തവാടി: പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയായ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മാനന്തവാടി മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് സംസ്ഥാന സർക്കാർ 8.15 കോടി രൂപ അനുവദിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ളതും എന്നാൽ റീബിൽഡ് കേരള ഇനിഷ്വേറ്റീവിൽ ഉൾപ്പെടാത്തതുമായ പദ്ധതികൾക്കാണ് പണം അനുവദിച്ചത്.
എടവക പഞ്ചായത്തിലെ ഓടയോട് അംബേദ്ക്കർ ഹോസ്പിറ്റൽ റോഡ് 25 ലക്ഷം, ദ്വാരക കുറുമപ്പാടി കുരിശ്ശിങ്കൽ റോഡ് 40 ലക്ഷം, പാതിരിച്ചാൽ നടക്കൽ റോഡ് 20 ലക്ഷം,
ആശാൻ കവല പുലിമല റോഡ് 20 ലക്ഷം മാനന്തവാടി മുനിസിപാലിറ്റിക്ക് കീഴിലെ വള്ളിയൂർക്കാവ് കാവുകുന്ന് പയ്യമ്പള്ളി റോഡ് 40 ലക്ഷം, അമ്പുകുത്തി കല്ല്‌മൊട്ടാംകുന്ന് റോഡ് 30 ലക്ഷം, ആറാട്ടുതറ സ്‌കൂൾ റോഡ് 20 ലക്ഷം, പിലാക്കാവ് പട്ടർക്കുന്ന് കുറ്റിമൂല റോഡ് 40 ലക്ഷം, മലയിൽപീടിക മുട്ടങ്കര റോഡ് 20 ലക്ഷം,
പനമരം പഞ്ചായത്തിലെ പെരേറ്റ്കുന്ന് സർവ്വോദയം റോഡ് 28 ലക്ഷം, പാതിരിയമ്പം റോഡ് 20 ലക്ഷം, ഏഴാമൈൽ ആനപ്പാറ അങ്കൺവാടി റോഡ് 15 ലക്ഷം,
മഞ്ഞവയൽ കോട്ടവയൽ റോഡ് 20 ലക്ഷം, തവിഞ്ഞാൽ പഞ്ചായത്തിലെ എടത്തന ഹൈസകൂൾ റോഡ് 36 ലക്ഷം, കാട്ടിമൂല ജോസ്‌ക്കവല പുഴംചാൽ റോഡ് 65 ലക്ഷം,
വയനാംപാലം 60 ലക്ഷം,
തിരുനെല്ലി പഞ്ചായത്തിലെ പുഴവയൽ കാപ്പുംകൊല്ലി റോഡ് 18 ലക്ഷം, ചെക്കോട്ട് മക്കച്ചിറ അമ്പലം റോഡ് 18 ലക്ഷം, അണമല റോഡ് 15 ലക്ഷം, ഗുണ്ടിയൂർ ചെമ്പകമൂല റോഡ്15 ലക്ഷം, കാട്ടിക്കുളം അമ്മാനി റോഡ് 25 ലക്ഷം, കാറ്റാടി വരിനിലം റോഡ് 25 ലക്ഷം,
തൊണ്ടർനാട് പഞ്ചായത്തിലെ കല്ലറ എടല റോഡ് 30 ലക്ഷം,
പൊയിൽ ഉദിരച്ചിറ റോഡ് 50 ലക്ഷം, പുതുശ്ശേരി പൊള്ളൻപാറ റോഡ് 30 ലക്ഷം, വെള്ളമുണ്ട ഒഴുക്കൻമൂല ആറുവാൾ റോഡ് 40 ലക്ഷം, കെല്ലൂർ കൊമ്മയാട് കരിങ്ങാരി തരുവണ റോഡ് 50 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.