കുറ്റ്യാടി: വേനൽ മഴയിൽ നാശനഷ്ടം സംഭവിച്ചവർക്ക് സഹായം നൽകുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കെ.മുരളീധരൻ എം.പി ആവശ്യപ്പെട്ടു.
മരുതോങ്കര പഞ്ചായത്തിൽ കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായ വീടുകളും കൃഷിഭൂമികളും കെ.മുരളീധരൻ സന്ദർശിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ. പ്രവീൺ കുമാർ, കെ.പി.സി.സി. നിർവാഹക സമിതി അംഗം കെ.ടി.ജയിംസ്, കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു. കോരങ്കോട്ട് ജമാൽ, ടി.പി.അലി, വാഴയിൽ കുഞ്ഞികൃഷ്ണൻ, കിളയിൽ രവീന്ദ്രൻ, കെ.കൃഷ്ണൻ, കെ.പി. അബ്ദുൾ റസാഖ്, എൽ.കെ.കുഞ്ഞബ്ദുള്ള എന്നിവർ ഒപ്പമുണ്ടായിരുന്നു.