veed

കുറ്റ്യാടി: കുന്നുമ്മൽ പഞ്ചായത്തിൽ കുളങ്ങരത്ത് ഭാഗത്ത് കഴിഞ്ഞ ദിവസം വൈകീട്ട് വീശിയടിച്ച കാറ്റിലും മഴയിലും വീടുകൾ തകർന്നു. കോറോത്ത് കുരുവങ്കണ്ടി അബ്ദുല്ല ഹാജിയുടെ വീടിന്റെ അടുക്കള മരംവീണ് തകർന്നു. അണിയാരീമ്മൽ അമ്മതിന്റെ വീട്ടിനു മുകളിലേക്ക് മരം കടപുഴകി.

ചേലക്കാട് പൗർണ്ണമി വായനശാലയ്ക്ക് സമീപം വരപ്പുറത്ത് കണ്ടി കുഞ്ഞമ്മദിന്റെ വീടിനു മുകളിൽ തെങ്ങ് വീണു. നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ മരം കടപുഴകി വൈദ്യുത കമ്പിയിൽ വീണു. കുളങ്ങരത്ത് നരിക്കാട്ടേരി റോഡിൽ വൈദ്യുത പോസ്റ്റ് പൊട്ടിവീണു. കുളങ്ങരത്ത് പാറക്കുളത്തിനു സമീപം വൈദ്യുത തൂണിൽ തെങ്ങ് വീണ് രാത്രി ഏറെനേരം ഗതാഗതം നിലച്ചു. പ്രദേശത്ത് വൈദ്യുതി പൂർണ്ണമായും നിലച്ചിരിക്കുകയാണ്.