accident

കുറ്റ്യാടി: ഓട്ടത്തിനിടെ റോഡിലെ ഹംപ് ശ്രദ്ധയിൽ പെടാതെ കയറിയിറങ്ങവെ പിക്ക് അപ്പ് വാനിലെ മാർബിൾ സ്ലാബുകൾ മറിഞ്ഞ് വീണ് മൂന്നു തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്നലെ ദേവർകോവിൽ സ്കൂളിന് മുൻവശത്തായിരുന്നു അപകടം.

കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ വലിയ പറമ്പത്ത് വേട്ടോറേമ്മൽ വിജീഷ് (38), കുഞ്ഞിപ്പുരയിൽ അടുക്കത്ത് കുഞ്ഞിക്കണ്ണൻ (50), വേട്ടോറേമ്മൽ രജീഷ് (40) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊട്ടിൽപാലത്ത് നിന്ന് മാർബിൾ കയറ്റി വില്യാപ്പള്ളിയിലേക്ക് തിരിച്ചതായിരുന്നു പിക്ക് അപ്പ് വാൻ. ഹംപിൽ സീബ്രാ ലൈനുകൾ മാഞ്ഞുകിടന്നതിനാൽ പലപ്പോഴും വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടാറുണ്ട്.

ഇന്നലത്തെ അപകടത്തിന് പിറകെ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനാംഗങ്ങൾ വരമ്പിൽ സീബ്രാ ലൈനുകൾ വരച്ചു.