വടകര: ചോമ്പാല നോർത്ത് എൽ.പി സ്‌കൂൾ റിട്ട. പ്രധാനാധ്യാപിക കുഞ്ഞിപ്പള്ളി 'മൈതാൻ വ്യൂ' വിൽ പി.വി.സീത (86) പാലക്കാട് യാക്കരയിൽ മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനായിരുന്ന പരേതനായ പി. കുഞ്ഞിക്കണ്ണൻ. മക്കൾ: ഡോ.ലതിക (ഗൈനക്കോളജിസ്റ്റ്, പാലക്കാട് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ), പ്രകാശ് (മാനേജർ, നാഷണൽ ബുക്‌സ്, തലശ്ശേരി). പ്രദീപ് ചോമ്പാല ( 'വീക്ഷണം' വടകര ലേഖകൻ). മരുമക്കൾ: ഡോ.ടി.സി. ബാലചന്ദ്രൻ (റിട്ട.മെഡിക്കൽ ഓഫീസർ, കോഴിക്കോട് കോർപ്പറേഷൻ), ജഷിത ദിവാകർ (കെ.എസ്.എഫ്.ഇ, വടകര). സഹോദരങ്ങൾ: പുഷ്പരാജൻ (റിട്ട.അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മിഷണർ,കാസർകോട്), രവീന്ദ്രൻ (റിട്ട.രജിസ്ട്രാർ, അഗ്രികൾച്ചറൽ യൂനിവേഴ്‌സിറ്റി, മണ്ണൂത്തി), ഫൽഗുനൻ (റിട്ട.എച്ച് എം, ഒഞ്ചിയം ഗവ.യു.പി സ്‌കൂൾ), വിജയൻ (റിട്ട.മെക്കാനിക്കൽ ഓഫീസർ, സീമന്റിയ കമ്പനി, മുംബൈ), ലക്ഷ്മി (മുംബൈ), ജാനു, പരേതയായ വസന്ത. സംസ്‌കാരം ഇന്ന് പാലക്കാട് ചന്ദ്രനഗർ ശ്മശാനത്തിൽ.