quarantine

കൊയിലാണ്ടി: പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കുമായി കൊയിലാണ്ടിയിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ സജമാക്കിയതായി കെ. ദാസൻ എം.എൽ.എ അറിയിച്ചു. പ്രാഥമികമായി 500ലധികം മുറികൾ കണ്ടെത്തി. ആദ്യഘട്ട കേന്ദ്രങ്ങളായ നിത്യാനന്ദ ആയുർവേദ ചികിത്സാ കേന്ദ്രം, ടി.കെ. റസിഡൻസി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കേന്ദ്രങ്ങളിലായി 75 മുറികളാണ് സജ്ജമാക്കിയത്.
കെട്ടിടങ്ങളുടെ ആദ്യഘട്ട ശുചീകരണം പൂർത്തിയാക്കി. തുടർന്ന് ഓരോ കേന്ദ്രങ്ങളിലും അണുനാശിനി ഉപയോഗിച്ച് ശുചീകരിക്കാൻ ഫയർഫോഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ കമ്മ്യൂണിറ്റി കിച്ചന്റെ നേതൃത്വത്തിൽ ഭക്ഷണമെത്തിക്കും.
പയ്യോളിയിലെ തീർത്ഥ ഹോട്ടൽ ക്വാറന്റൈൻ കേന്ദ്രമായി പ്രവർത്തനം തുടങ്ങി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആവശ്യമായ മുറികൾ കണ്ടെത്തിയതായും കെ. ദാസൻ പറഞ്ഞു.പറഞ്ഞു. തഹസിൽദാർ ഗോകുൽദാസ്, വില്ലേജ് ഓഫീസർ ജയൻ വരിക്കോളി എന്നിവരും എം.എൽ.എയ്‌ക്കൊപ്പമുണ്ടായിരുന്നു