കൊടിയത്തൂർ: ലൊക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ കാർഷിക മേഖലയിൽ കൂടുതൽ പങ്കാളികളാവണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരും. ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ ഭൂമിയിൽ ബാങ്ക് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കപ്പ, ചേന, മഞ്ഞൾ, ചേമ്പ്, ഇഞ്ചി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
നടീൽ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഇ.രമേശ് ബാബു നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ. ശ്രീജിത്ത് അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.സി. നാടിക്കുട്ടി, ബാങ്ക് ഡയറക്ടർമാരായ പി.ഷിനോ, വി.കെ.അബൂബക്കർ, സന്തോഷ് സെബാസ്റ്റ്യൻ, എ.സി.നിസാർ ബാബു, ബാങ്ക് സെക്രട്ടറി കെ.ബാബുരാജ് തുടങ്ങിയവർ സംബന്ധിച്ചു. ക്ലബ് സെക്രട്ടറി ബിജുമോൻ ജോസഫ് സ്വാഗതവും ഡെന്നി ജോസ് നന്ദിയും പറഞ്ഞു.