പയ്യോളി: ഇരിങ്ങൽ താഴെ കളരി യു.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർ ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. ഓരോ വിദ്യാർത്ഥിക്കും രണ്ടു കിറ്റുകളിലായി പലവ്യജ്ഞാനങ്ങളും പച്ചക്കറികളുമാണ് നൽകിയത്. പയ്യോളി മുനിസിപ്പാലിറ്റിയിലെ മൂന്ന്, നാല്, അഞ്ച്സ ആറ് വാർഡുകളിലായിരുന്നു വിതരണം. കോവിട് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഓരോ ക്ളാസുകളിലെലെയും നിശ്ചിത വിദ്യാർത്ഥികൾക്ക് സമയക്രമം നിശ്ചയിച്ചായിരുന്നു വിതരണം. കൗൺസിലർ പി.എം. ഉഷ ഉദ്‌ഘാടനം ചെയ്തു. കൗൺസിലർമാരായ കെ.എം. രാമകൃഷ്ണൻ, വത്സല എന്നിവർ കിറ്റ് വിതരണം ചെയ്തു. ഹെഡ്‌മിസ്ട്രസ് അനിത, പി.ടി.എ പ്രസിഡന്റ് കെ.കെ. ഹമീദ്, സദാനന്ദൻ തൊടുവയൽ, കെ.വി. സതീശൻ, സജീവൻ, ഷാജി, വിജയൻ പെരിങ്ങാട് എന്നിവർ നേതൃത്വം നൽകി.