photo

ബാലുശ്ശേരി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും ബാലുശ്ശേരിയിലും നന്മണ്ടയിലും പരക്കെ നാശം. ബാലുശ്ശേരി ചിറക്കൽ കാവ് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപം കഴകപുരയിൽ ശാരദാമ്മയുടെ വീടിനു മുകളിലേക്ക് തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. വാർഡ് മെമ്പർ, വില്ലേജ് ഓഫീസർ എന്നിവർ വീട് സന്ദർശിച്ചു. നന്മണ്ട പതിനാലേ നാലിൽ മീത്തലെ വീട്ടിൽ സരോജിനിയുടെ വീട്ടിലെ കിണറിനു മുകളിലേക്ക് മരം വീണ് ആൾമറ തകർന്നു.

നന്മണ്ട മരുതമണ്ണ് നിലം സതീശന്റെ വീടിനു മുകളിൽ മരം വീണ് മേൽക്കൂര പൊളിഞ്ഞു.

നന്മണ്ട പടിഞ്ഞാറെ ചിറായി അബൂബക്കറിന്റെ വിറക് പുര മരംവീണ് തകർന്നു. നന്മണ്ട വെങ്ങലശ്ശേരി താഴെ ഷൈജുവിന്റെ കുളിമുറി തെങ്ങ് വീണ് തകർന്നു.