വടകര: കൊവിഡ് -19 നെ പ്രതിരോധിക്കാൻ വടകരയിൽ 1000 വീടുകളിൽ ഹോമിയോ ഗുളികകൾ വിതരണം ചെയ്യുന്നു. ഹോമിയോപ്പതിക് ഇമ്മ്യൂണൽ ബൂസ്റ്റർ എന്ന ഗുളികയാണ് വിതരണംചെയ്യുന്നത്. പുതുപ്പണത്തെ വൈദ്യർസ് ക്ലിനിക്കും ലയൺസ്‌ക്ലബ് വടകരയും സംയുക്തമായാണ് ഗുളിക വിതരണം ചെയ്യുന്നത്. ഡോ.വൈഷ്ണവ് ബി ചന്ദ്രനിൽ നിന്ന് മരുന്നുകൾ വടകര ലയൺസ് ക്ലബ് പ്രസിഡന്റ് എ.സൂരജ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ലയൺസ് സോണൽ ചെയർമാൻ വി.പി.ബൈജു, ബോർഡ് മെമ്പർമാരായ കെ.ബാലൻ, സനത്ത് കുമാർ എന്നിവർ പങ്കെടുത്തു.