corona-virus

കോഴിക്കോട്: നാട്ടിലേക്ക് മടങ്ങാനാകാതെ ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ ഇരുനൂറോളം മലയാളികൾ കുടുങ്ങിക്കിടക്കുന്നു. ഇതിൽ പതിനേഴ് പേർ ബറൂച്ച് യൂനാനി ആശുപത്രിയിലെ ജീവനക്കാരാണ്. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും അതത് സർക്കാരുകൾ ബസുകളിൽ സ്വദേശത്തേക്ക് കൊണ്ടുപോവുന്നുണ്ട്. എന്നാൽ മലയാളികളുടെ കാര്യത്തിൽ ഇതുവരെ ഇടപെടലൊന്നുമുണ്ടായില്ലെന്ന് യൂനാനി ആശുപത്രി കോ-ഓർഡിനേറ്റർ പേരാമ്പ്ര ചെമ്പ്ര സ്വദേശി അസീസ് പറയുന്നു.

യാത്രയ്ക്കായി സ്വകാര്യ വാഹനങ്ങൾ വിളിക്കാൻ നോക്കിയപ്പോൾ 1.80 ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെ ഉടമകൾ ചോദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുറച്ചുപേർ ചേർന്ന് വാഹനം ബുക്ക് ചെയ്‌തെങ്കിലും പാസ് നൽകുന്നത് നിറുത്തിയതിനാൽ ആ പ്രതീക്ഷയും പോയെന്ന് അവർ പറയുന്നു.