money

കോഴിക്കോട്: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൊവിഡ് -19 പ്രത്യേക സാമ്പത്തിക പാക്കേജിന്റെ ഭാഗമായി പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുള്ള വനിതകളുടെ അക്കൗണ്ടിൽ 500 രൂപ വീതമുള്ള രണ്ടു മാസത്തെ ഗഡുക്കൾ എത്തിയതായി കേരള ബാങ്ക് കോഴിക്കോട് ജില്ലാ ജനറൽ മാനേജർ അറിയിച്ചു. പ്രധാന മന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരമുള്ള ധനസഹായം കേന്ദ്ര ധനകാര്യ വകുപ്പ് നബാർഡ് മുഖേന മേയ് 7നാണ് ബാങ്കിന് കൈമാറിയത്.

കേരള ബാങ്കിൽ അക്കൗണ്ടുള്ള വനിതാ ഇടപാടുകാർക്ക് ബാങ്കിന്റെ ശാഖയിൽ നിന്നു നേരിട്ടോ എ.ടി.എം വഴിയോ ബിസിനസ് കറസ്‌പോണ്ടന്റ് മുഖേനയോ പണം പിൻവലിക്കാം.