കൽപ്പറ്റ: ഈ വർഷത്തെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീം 'പ്ലാന്തണൽകൂട്ടം' എന്ന പദ്ധതി നടപ്പിലാക്കുന്നു. ഒരു വളണ്ടിയർ 10 പ്ലാവിൻ തൈകൾ തയ്യാറാക്കി നടും. പൊതു ഇടങ്ങൾ, പൊതുവിദ്യാലയങ്ങൾ എൻഎസ്എസിന്റെ ഹരിത ഗ്രാമത്തിലെ വീടുകൾ എന്നിവിടങ്ങളിലാണ് പ്ലാവിൻ തൈകൾ നട്ടുപിടിപ്പിക്കുക. പരിസ്ഥിതി സൗഹൃദമായ കവുങ്ങിൻപാള, വാഴപ്പോള,തൊണ്ട്,ചിരട്ട എന്നിവയിലാണ് പ്ലാവിൻ തൈകൾ തയ്യാറാക്കുന്നത്.

ജില്ലയിലെ 2650 ഒന്നാംവർഷ വളണ്ടിയർമാർ ഈ പ്രവർത്തനത്തിലാണ്. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പ്ലാവിൻ തൈകൾ നടാൻ സജ്ജമാക്കുന്ന രീതിയിലാണ് ജില്ലയിലെ 53 യൂണിറ്റിലെ പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം നടന്നുവരുന്നത്.

വയനാട്ടി​ൽ 26000 പ്ലാവിൻ തൈകളാണ് 'പ്ലാന്തണൽകൂട്ടം' പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്നതെന്ന് എന്ന് എൻ.എസ്.എസ് ജില്ലാ കൺവീനർ കെ.എസ്.ശ്യാൽ പറഞ്ഞു.

ഫോട്ടോ:

വളണ്ടിയർമാരും കുടുംബാംഗങ്ങളും ചിരട്ടയിലും കവുങ്ങിൻ പാളയിലും ചക്കകുരു നടുന്നു