തരുവണ: കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ചുരുക്കി ദുരിതാശ്വാസത്തിന് ആ പണം ഉപയോഗിക്കണം എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയേകി തരുവണ പള്ളിയാൽ റഷീദിന്റെയും സാജിദയുടെയും മക്കളായ മുഹമ്മദ് ഷാദിലും ഷാനിദും പെരുന്നാൾ കോടി വാങ്ങാൻ വച്ചിരുന്ന 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഇത് ഏറ്റുവാങ്ങാൻ സമഗ്ര ശിക്ഷ മാനന്തവാടി ബ്ലോക്ക് കോ ഓർഡിനേറ്റർ കെ.മുഹമ്മദലി വീട്ടിൽ എത്തിയപ്പോൾ തന്റെ സദക്കയും (റംസാൻ മാസത്തിലെ പ്രത്യേക സക്കാത്ത് ) കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകട്ടെ എന്ന് ഉമ്മാമ ആയിഷയും പറഞ്ഞു. ഇതോടെ പേരക്കുട്ടികളുടെ സന്തോഷം ഇരട്ടിയായി.

പടം:

പെരുന്നാൾ കോടി വാങ്ങാനുള്ള പണം പള്ളിയാൽ ഷാനിദും ഷാദിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു