കുറ്റ്യാടി: മഴയ്ക്കൊപ്പം എത്തിയ ശക്തിയായ ഇടിമിന്നലേറ്റ് വീടിന്റെ ചുമരിന് വിള്ളൽ വീണു. കഴിഞ്ഞ ദിവസം വൈകിട്ട് വേളം കരുവള്ളി ചന്ദ്രന്റെ വീടിന്റെ ഒരു വശത്തെ ചുമരിന് മേൽഭാഗത്താണ് വിള്ളൽ വീണത്. വൈദ്യുതാഘാതത്തിൽ ടി വി തുടങ്ങിയവയ്ക്കും കേടുപാട് പറ്റി. വീട്ടിലുണ്ടായിരുന്നവർക്ക് അപായം ഒഴിവായി.
ഏതാണ്ട് 70,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സർക്കാർ അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് സ്ഥലം സന്ദർശിച്ച ബി.ജെ പി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി, കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി ഒ.പി മഹേഷ് എന്നിവർ ആവശ്യപ്പെട്ടു.