കൽപ്പറ്റ: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൊവിഡ് പ്രത്യേക സാമ്പത്തിക പാക്കേജിന്റെ ഭാഗമായി പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുള്ള എല്ലാ വനിതകളുടെയും അക്കൗണ്ടിൽ അഞ്ഞൂറ് രൂപ വീതമുള്ള രണ്ടു മാസത്തെ ഗഡുക്കൾ വരവു വെച്ചു. പ്രധാന മന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരമുള്ള ധനസഹായം കേന്ദ്ര ധനകാര്യ വകുപ്പ് നബാർഡ് മുഖേന മെയ് 7 നാണ് ബാങ്കിന് കൈമാറിയത്.
കേരള ബാങ്കിൽ അക്കൗണ്ടുള്ള വനിതാ ഇടപാടുകാർക്ക് ബാങ്കിന്റെ ശാഖയിൽ നിന്ന് നേരിട്ടും, എടിഎം കൗണ്ടറിലൂടെയും ബിസിനസ് കറസ്‌പോണ്ടന്റ് മുഖേനയും പണം പിൻവലിക്കാവുന്നതാണ്.
കേരള ബാങ്കിന്റെ വയനാട് ജില്ലയിലെ വിവിധ ശാഖകളിലായുള്ള 1795 ജൻധൻ വനിതാ അക്കൗണ്ടുകളിലും തുക വരവു വെച്ചിട്ടുണ്ടെന്ന് കേരള ബാങ്ക് ജനറൽ മാനേജർ അറിയിച്ചു.