മേപ്പാടി: മേപ്പാടി കുന്ദമംഗലംവയലിലെ സ്വകാര്യതോട്ടത്തിൽ മല മാനിനെ വൈദ്യുതാഘാതമേൽപ്പിച്ച് കൊന്നതിന്‌ മേപ്പാടി സ്വദേശി പിടിയിലായി. എ.ഡി.മാർട്ടിൻ സണ്ണി (52)യെ ആണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. കൃഷിയിടത്തിൽ കമ്പി ഉപയോഗിച്ച് വേലി നിർമിച്ച്‌ വേലിയിലേക്ക് സ്വന്തം വീട്ടിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുത്താണ് ഷെഡ്യൂൾ മൂന്നിൽ വരുന്ന മലമാനിനെ കൊന്ന് ഇറച്ചി ശേഖരിക്കാൻ ശ്രമിച്ചതെന്ന് മേപ്പാടി റെയ്ഞ്ച്‌ ഫോറസ്റ്റ് ഓഫീസർ കെ.ബാബുരാജ് പറഞ്ഞു. പ്രതിയെ കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മലമാനിനെ കൊല്ലാൻ ഉപയോഗിച്ച കേബിളുകളും, കമ്പിക്കുരുക്കുകളും മറ്റും വനം വകുപ്പധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.


മേപ്പാടി റെയ്ഞ്ച്‌ഫോറസ്റ്റ് ഓഫീസറായ കെ. ബാബുരാജ്, സെക്ഷൻഫോറസ്റ്റ് ഓഫീസർമാരായ കെ.ആർ വിജയനാഥ്, കെ. ബാബു, ബീറ്റ്‌ഫോറസ്റ്റ് ഓഫീസർമാരായ രഞ്ജിത്. എം.എ, ബിബിൻ.ബി, റിജേഷ്.എ.കെ, ബിനീഷ്.പി.പി, എന്നിവരുംചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.