അഫ്‌സൽ ഉൽ ഉലമ പരീക്ഷ
അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി രണ്ടാം വർഷ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മേയ് 26, 27 തീയതികളിൽ നടക്കും.
പി.ജി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ പി.ജി (സി.യു.സി.എസ്.എസ്, 2016 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷ മേയ് 28 ന് ആരംഭിക്കും.
മൂല്യനിർണയ ക്യാമ്പ്
ആറാം സെമസ്റ്റർ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പ് മേയ് 12 ന് ആരംഭിക്കും.
ആറാം സെമസ്റ്റർ ബി.കോം (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് മേയ് 12ന് നടക്കും.
ടെക്‌നിക്കൽ അസിസ്റ്റന്റ്
കരാർ നിയമനം
ലൈഫ് സയൻസ് പഠനവകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 25 വൈകിട്ട് അഞ്ച് മണി. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ ലൈഫ് സയൻസ് പി.ജി.
പ്രതിമാസ വേതനം: 22,000 രൂപ. പ്രായം : ജനുവരി ഒന്നിന് 36 വയസ് കവിയരുത്.