കോഴിക്കോട്: കൊവിഡ് - 19 വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ പൊതുഇടങ്ങളിൽ പൊതുജനങ്ങളെ ഹെൽത്ത് സ്ക്രീനിംഗ് ടെസ്റ്റിന് വിധേയരാക്കാൻ തീരുമാനം. ലോക്ക് ഡൗൺ നിബന്ധനകളിൽ ഇളവുകൾ വരുത്തിയതോടെ ജനങ്ങൾ പൊതുഇടങ്ങളിൽ തടിച്ചുകൂടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നടപടി. കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലായി 23 സ്ഥലങ്ങളിൽ മെഡിക്കൽ സ്ക്രീനിംഗ് സൗകര്യം ഏർപ്പെടുത്തും. എല്ലായിടത്തും പ്രത്യേകം മെഡിക്കൽ സംഘമുണ്ടാവും. ജില്ലാ ട്രാൻസ്‌പോർട്ട് നോഡൽ ഓഫീസറും ആർ ആർ ഡെപ്യുട്ടി കലക്ടറുമായ കെ ഹിമയ്ക്കാണ് ഹെൽത്ത് സ്ക്രീനിംഗിന്റെ പ്രവർത്തന മേൽനോട്ടച്ചുമതല.
സ്ക്രീനിംഗിൽ കൊവിഡ് ലക്ഷണം കണ്ടെത്തുന്നവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും. വിവരം അപ്പോൾ തന്നെ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറും.
സംഘത്തിൽ പാരാ മെഡിക്കൽ സ്റ്റാഫ്, ഹെൽത്ത് വളണ്ടിയർ എന്നിവരുണ്ടാകും. ഇവരെ ജില്ലാ മെഡിക്കൽ ഓഫീസർ നിയോഗിക്കും. ഓരോ ടീമിലും ഒരു റവന്യു ഇൻസ്‌പെക്ടറോ വില്ലേജ് ഓഫീസറോ അതല്ലെങ്കിൽ അദ്ധ്യാപകനോ ഉണ്ടാവും. ഇവരുടെ നിയമനച്ചുമതല അതാതിടത്തെ തഹസിൽദാർക്കാണ്. ടീമുകളുടെ പ്രവർത്തനത്തിന് വേണ്ട പൊലീസ് സഹായം ജില്ലാ പൊലീസ് മേധാവികൾ ഉറപ്പുവരുത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
കോഴിക്കോട് താലൂക്ക്
1.മൊഫ്യൂസൽ ബസ് സ്റ്റാൻഡ്
2. മാനാഞ്ചിറ
3. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ
4. പാളയം മാർക്കറ്റ്
5. കോഴിക്കോട് ബീച്ച്
6. മാവൂർ
7. കുന്ദമംഗലം
8 മുക്കം
9. ഫറോക്ക്
10. രാമനാട്ടുകര
താമരശ്ശേരി താലൂക്ക്
1. കൊടുവള്ളി
2. പൂനൂര്
3. ഓമശ്ശേരി
4. പുതുപ്പാടി
5. താമരശ്ശേരി
6. കോടഞ്ചേരി
കൊയിലാണ്ടി താലൂക്ക്
1. ബാലുശ്ശേരി
2. പേരാമ്പ്ര
3. കൊയിലാണ്ടി
വടകര താലൂക്ക്
1. നാദാപുരം
2. വടകര
3. കുറ്റ്യാടി
4. വില്ല്യാപ്പള്ളി