കുറ്റ്യാടി: ഇൻകാസ് അബുദാബി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാസ്ക് വിതരണം ചെയ്തു. കടകൾ, തൊഴിലാളികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് വിതരണം ചെയ്തത്. 10,000 മാസ്‌കുകളാണ് ഇൻകാസ് അബുദാബി സൗജന്യമായി നൽകിയത്. പാർലമെന്റ് യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ.എം.അസ്ഹർ അധ്യക്ഷത വഹിച്ചു. ടി.എം.നൗഷാദ്, കെ.കെ. ജിതിൻ, അനഘ, ബിജിത, കെ.ജാനിഫ്, കെ.ഫവാസ്, ഷോബിൻ കെ രാജീവ്, കെ.കെ.റിഷാദ്, ഷാനിഫ് പന്നിയങ്കി എന്നിവർ നേതൃത്വം നൽകി.