facebook

കോഴിക്കോട്: വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വിഷയമാക്കി ഹരിതകേരളം മിഷൻ ഇന്ന് വൈകിട്ട് 3 മണി മുതൽ 4.30 വരെ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കും.

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി രീതികൾ, ഇതിന് അനുവർത്തിക്കേണ്ട മാർഗങ്ങൾ, വിത്ത് തയ്യാറാക്കൽ, മണ്ണൊരുക്കൽ, തൈ ഒരുക്കൽ, വളപ്രയോഗം തുടങ്ങിയവയിൽ വിശദമായ സംശയനിവാരണം നടത്തും. ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ, കാർഷിക സർവകലാശാലയിലെ വിവിധ വകുപ്പ് മേധാവികളും വിദഗ്ദ്ധരുമായ ഡോ. എം ജോയ്, ഡോ. ശാരദ, ഡോ. എൻ.എസ് രാധിക, ഡോ. അമ്പിളി പോൾ, ഡോ. വിശ്വേശ്വരൻ, ഹരിതകേരളം മിഷനിലെ കൃഷി ഉപമിഷൻ കൺസൾട്ടന്റ് എസ്.യു.സഞ്ജീവ് എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുക. www.facebook.com/harithakeralamission പേജ് സന്ദർശിച്ച് ലൈവ് കാണാം. ഫോൺ : 0471 2449939