abdullatheef
ഡോ. ടി.സി.അബ്ദുൾ ലത്തീഫ്

പന്തീരാങ്കാവ്: ലത്തീഫ് ക്ലിനിക്ക് ഉടമ ഡോ.ടി.സി.അബ്ദുൾ ലത്തീഫ് (62) നിര്യാതനായി.

കാസർകോട് നീലേശ്വരം സ്വദേശിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ 1979 ബാച്ച് എം.ബി.ബി.എസുകാരനായ ഇദ്ദേഹം കോഴ്‌സ് പൂർത്തിയാക്കിയതോടെ ഇവിടെത്തന്നെ പ്രാക്ടീസ് തുടങ്ങുകയായിരുന്നു. ദീർഘകാലമായി പന്തീരാങ്കാവിൽ ക്ലിനിക്ക് നടത്തുകയായിരുന്നു. രോഗബാധിതനായി രണ്ടു വർഷത്തോളമായി ചികിത്സയിലായിരുന്നു.

ഭാര്യ: മുനീറ. മക്കൾ: അഡ്വ.ലൈല, ഡോ.ഹന്ന, ആയിശ, അഗ്‌ന.
പരേതരായ തലക്കൽ ചെറിയ തറവാട്ടിൽ അബ്ദുറഹ്‌മാന്റെയും ആയിശ ഹജ്ജുമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ഷാഫി, അബ്ദുൾ ഷുക്കൂർ, ജമീല, സഫിയ, പരേതനായ ഇബ്രാഹിം കുട്ടി.