വാണിമേൽ: കോവിഡ് ലോക്ക് ഡൗണിൽ നാടും നഗരവും അടച്ചപ്പോൾ, ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്‌കൂളിന് അതൊരനുഗ്രഹമായി. സ്‌കൂളിന്റെ ജൈവ ഉദ്യാനത്തിലും പൂന്തോട്ടത്തിലും ജീനസുറ്റ ആന, കുതിര, ജിറാഫ് തുടങ്ങിയ മൃഗങ്ങളുടെ ശിൽപങ്ങളാണ് ഒരുങ്ങുന്നത്. സ്‌കൂളിലെ അദ്ധ്യാപകനും ചിത്രകാരനുമായ സത്യൻ നീലിമയുടെ നേതൃത്തത്തിലാണ് നിർമ്മാണം.
ഓയിൽ പെയിന്റിംഗിലും ഗ്രാനൈറ്റ് ക്രാഫ്‌റ്റിലും മികച്ച ചിത്രങ്ങളൊരുക്കി രാഷ്ട്രീയ സാമൂഹിക നേതാക്കളെ വരെ വിസ്മയിപ്പിച്ച സത്യൻ സിമന്റും സ്റ്റീൽകമ്പിയുപയോഗിച്ചാണ് മഗങ്ങളുടെ രൂപങ്ങൾ തയ്യാറാക്കുന്നത്. ശില്പ നിർമ്മിതിയിൽ പുതു ലോകം തീർക്കുന്നതിനാൽ ലോക്ക്ഡൗൺ കാലം ഫലപ്രദമായി ഉപയോഗിക്കുകയാണെന്ന് സത്യൻ പറഞ്ഞു.
സിമന്റ്, കമ്പി, മണൽ, തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിക്കുന്ന മൃഗളുടേയും ഇഴജന്തുക്കളടേയും രൂപങ്ങൾക്കിണങ്ങുന്ന നിറമാണ് നൽകുന്നുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട പലരും മൃഗരൂപങ്ങൾക്ക് ഓർഡർ നൽകുന്നുണ്ടെങ്കിലും തന്റെ സ്‌കൂൾ ഉദ്യാനം ഇവകൊണ്ട് മനോഹരമാക്കുകയാണ് ആദ്യ ഉദ്യമമെന്ന് സത്യൻ പറയുന്നു.