img202005

മുക്കം: കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന പുതിയ പദ്ധതിയുമായി സി പി ഐ പ്രവർത്തകർ രംഗത്ത്. പാർട്ടി സംസ്ഥാന കൗൺസിൽ ആഹ്വാന പ്രകാരം 'അതിജീവനം കാർഷിക മുന്നേറ്റം' പദ്ധതി ഏറ്റെടുത്തിരിക്കുകയാണ് പ്രവർത്തകർ. ഇതിന്റെ ഭാഗമായി കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടിയിൽ കൃഷിയ്ക്ക് തുടക്കമിട്ടു. മഠത്തിൽ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കൃഷിയിറക്കിയത്.

തിരുവമ്പാടി മണ്ഡലത്തിൽ 50 ഏക്കർ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പച്ചക്കറി, വാഴ, കപ്പ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, കാച്ചിൽ, പപ്പായ, കച്ചോലം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.

കപ്പ നട്ട് തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ.മോഹനൻ പദ്ധതി ഉദ്ഘാടനം ചെയ്‌തു. അസിസ്റ്റന്റ് സെക്രട്ടറി കെ.എം.അബ്ദുറഹിമാൻ, വി.കെ.അബൂബക്കർ, കെ.ഷാജികുമാർ,ലിസിസ്കറിയ, പി.കെ.രാമൻകുട്ടി, പി.ബിനു, കെ.രവീന്ദ്രൻ, എം.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.