കൽപ്പറ്റ: കൽപ്പറ്റ നഗരസഭയിലെ അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങൾക്കും തോട്ടം തൊഴിലാളി കുടുംബങ്ങൾക്കും റംസാനോടനുബന്ധിച്ച് നൽകുന്നതിനായി ഷെയ്ക്ക് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഉടമയും മൂരിക്കാപ്പ് റിസോർട്ടിന്റെ കോചെയർമാനുമായ സി.കെ.ഉസ്മാൻ രണ്ട് ടൺ അരി നൽകി​. സി.കെ.ശശീന്ദ്രൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ്, കൗൺസിലർമാരായ വി.ഹാരീസ്, വി.എം.റഷീദ്, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സത്യൻ എന്നിവർ ചേർന്ന് അരി ഏറ്റുവാങ്ങി.നഗരസഭയിലെ 400ഓളംതോട്ടം തൊഴിലാളികൾക്കും നൂറോളം അന്യസംസ്ഥാന തൊഴിലാളികൾക്കും ഇത് പ്രയോജനപ്പെടും


ഫോട്ടോ 01
കൽപ്പറ്റ നഗരസഭയിലേക്ക് ഷെയ്ക്ക് ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ സി.കെ.ഉസ്മാൻ നൽകിയ രണ്ട് ടൺ അരി സി.കെ.ശശീന്ദ്രൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ് എന്നിവർ ഏറ്റുവാങ്ങുന്നു.