പേരാമ്പ്ര: ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നടക്കുന്ന 'അതിജീവനത്തിന്റെ വിളവ് പാടങ്ങൾ', യുവത്വം കൃഷിയിലേക്ക്' ക്യാംപയിന് തുടക്കമായി . പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം കോടേരിച്ചാലിൽ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ് നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.എം.ജിജേഷ്, പി.എസ്.പ്രവീൺ, ടി.സി.ജിപിൻ, കെ.പ്രിയേഷ്, ടി.മോഹനൻ, അഖിലേഷ്, മിഥുൻ, അഭിനവ് എന്നിവർ പ്രസംഗിച്ചു. പേരാമ്പ്ര ബ്ലോക്കിനകത്തെ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുന്ന പദ്ധതിക്കാണ് ഡി.വൈ.എഫ്.ഐ രൂപം നൽകിയിരിക്കുന്നത്.