cc

പേരാമ്പ്ര: കാർഷികരംഗം ശക്തിപ്പെടുത്തുന്നതിനായി സി.പി.ഐ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന 'അതിജീവനം" പദ്ധതി ചെറുവണ്ണൂർ പഞ്ചായത്തിൽ നടപ്പാക്കും. ഇടവിള കൃഷി, വാഴ കൃഷി, പച്ചക്കറി കൃഷി, കരനെൽ കൃഷി എന്നിവയ്ക്കായി 4 മേഖലകളായി സമിതിക്ക് രൂപം നൽകി . ചേമ്പ്, ചേന, മഞ്ഞൾ, ഇഞ്ചി, വാഴ, മരച്ചീനി എന്നിവ ഈ സമിതിയുടെ മേൽനോട്ടത്തിൽ നടക്കും. ആവള, കുട്ടോത്ത് , ചെറുവണ്ണൂർ, മുയിപ്പോത്ത്, മേഖലകളിൽ നടപ്പാക്കുന്ന പദ്ധതി ഈ മാസം ആരംഭിക്കും. പഞ്ചായത്ത്തല ഉദ്ഘാടനം മിനി സ്റ്റേഡിയം വളപ്പിൽ നടത്തും. ആവള മഠത്തിൽ മുക്കിൽ ചേർന്ന സി.പി.ഐ ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റി യോഗത്തിൽ ശശി പൈതോത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ആർ.ശശി, അജയ് ആവള, പി.കെ.സുരേഷ്, എ.ബി.ബിനോയ്, ബി.ബി.ബിനീഷ്, കെ.സി.മൊയ്തു, കെ.രാമകൃഷ്ണൻ, സി.കെ.പ്രഭാകരൻ, എ.എം.ശ്രീധരൻ എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി കൊയിലോത്ത് ഗംഗാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു . പഞ്ചായത്ത് കോ ഓർഡിറ്റേറായി പി.കെ. സുരേഷിനെ തെരഞ്ഞെടുത്തു .