news

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ മുണ്ടിയോട്, പാലോളി, എള്ളിക്കാംപാറ, പുന്നത്തോട്ടം, പൂക്കാട്, ചേററുപൊയിൽ, പടിച്ചിൽ ഭാഗങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷം. കൂട്ടമായെത്തുന്ന മുള്ളൻപന്നിയും കാട്ടുപന്നിയും ഇവിടത്തെ കാർഷിക വിളകൾ നശിപ്പിക്കുകയാണ്. ജനവാസ മേഖലയിലെ കൃഷിയിടങ്ങളിലും കാട്ടുമൃഗങ്ങളിറങ്ങുന്നുണ്ടെന്ന് കർഷകർ പറയുന്നു.

കഴിഞ്ഞ ദിവസം പൂക്കാട് മണ്ടി ലിച്ചിക്കണ്ടി ഭാസ്‌കരന്റെ വീട്ടുപറമ്പിലെ മൂന്നു മാസമുള്ള മരച്ചീനി കൃഷി പൂർണമായും പന്നിക്കൂട്ടം നശിപ്പിച്ചു. ഒപ്പം മേഖലയിലെ മഞ്ഞൾ, ഇഞ്ചി, ചേമ്പ്, ചേന, വാഴ തുടങ്ങിയ ഇടവിളക്കൃഷികളും പൂർണമായും നശിപ്പിച്ചു. മേഖലകളിലെ മൃഗശല്യം തടയാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം തളീക്കര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.