വടകര: അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അഴിയൂർ പ്രദേശത്തുള്ളവരെ വീടുകളിൽ താമസിപ്പിക്കുന്നതിനും റെഡ് സോണിൽ നിന്ന് വരുന്നവരെ കൊവിഡ് കെയർ സെന്ററിലേക്ക് അയക്കുന്നതിനും പദ്ധതി ആവിഷ്ക്കരിച്ചു. ഇതിനായി 100 പേർക്ക് താമസസൗകര്യം ഉള്ള കെട്ടിടങ്ങൾ കണ്ടെത്തി ജില്ലാകളക്ടറെ അറിയിച്ചു. സംസ്ഥാന അതിർത്തി കടക്കുമ്പോൾ തന്നെ പഞ്ചായത്തിന് വിവരം ലഭിക്കുകയും വാർഡുതല ആരോഗ്യ പ്രവർത്തകന്റെ നേതൃത്വത്തിൽ മോണിറ്ററിംഗ് നടത്തി തുടർപ്രവർത്തനങ്ങൾ നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത 281 പേരിൽ 22 പേർ അഴിയൂരിൽ എത്തി. 4 പേരെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തിൽ ചേർന്ന മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ അദ്ധ്യക്ഷത വഹിച്ചു. ചോമ്പാല സി.ഐ ടി.പി.സുമേഷ്, പഞ്ചായത്ത് മെമ്പർ അലി മനോളി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, മെഡിക്കൽ ഓഫീസർ കെ അബ്ദുൾ നസീർ, വില്ലേജ് ഓഫീസർ ടി.പി.റെനീഷ് കുമാർ , ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.ഉഷ, ജെ.എച്ച്.ഐ സജീവൻ, വി.ഇ .ഒ എം.വി.സിദ്ദിഖ്, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു ജയ്സൺ, സജിത്ത്,സുബി തുടങ്ങിയവർ പങ്കെടുത്തു.ജെ.എച്ച്.ഐ സി.എച്ച് സജീവനാണ് കൊവിഡ് കെയർ സെന്ററിന്റെ ചുമതല.