1

നാദാപുരം: ലോക്ക് ഡൗൺ വേളയിൽ വിലങ്ങാട് മലയോരത്ത് കാർഷിക വിപ്ലവത്തിന് വിത്ത് പാവുകയാണ് ഒരു കൂട്ടം യുവാക്കൾ. മാടാഞ്ചേരിയിൽ ഇരുപത് ചേർന്ന് അഞ്ച് ഏക്കറോളം വരുന്ന തരിശ് ഭൂമിയിൽ കരനെൽകൃഷിയിറക്കാൻ തുടക്കം കുറിച്ചിരിക്കുകയാണ് ഇവർ.

മാടാഞ്ചേരി കടമാൻകളരിയിൽ സ്ഥലം പാട്ടത്തിനെടുത്താണ് കരനെൽ കൃഷി. നെൽകൃഷിയോടൊപ്പം റാഗി, ചോളം, ചാമ, വെള്ളരി, കക്കിരി, കുമ്പളം, മത്തൻ എന്നിവയും കൃഷി ചെയ്യും.

മലയോരത്ത് കാട്ടാനകൾക്കു പുറമെ കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ് തുടങ്ങിയവയുടെ ശല്യം ഉണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് യുവക്കളുടെ ഉദ്യമം. ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ ഈ ഭാഗങ്ങളിലെ യുവാക്കൾ പൊതുവെ കൃഷിഭൂമിയിൽ തന്നെയാണ്. കാട് പിടിച്ച് കിടന്നിരുന്ന ചെങ്കുത്തായ മലയോരം കാട് വെട്ടിത്തെളിച്ച് കൃഷിയോഗ്യ മാക്കുകയായിരുന്നു ആദ്യപടി. ഇപ്പോൾ നിലം ഒരുക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. പണിയായുധങ്ങൾ വാങ്ങാനും മറ്റുമായി വലിയ സാമ്പത്തിക ചെലവ് വന്നിട്ടുണ്ട് ഈ കൂട്ടായ്മയ്ക്ക്.

കാർഷിക കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത് എം.സി.അനീഷ്, സി.രാജൻ, നടുവിൽപ്പുരയിൽ ബിനു, വിജയകാന്ത്, ശ്രീരാജ്, എം.സി.ശ്രീജേഷ്, ശ്രീകുമാർ, വിജീഷ്, എൻ.സി. അനീഷ്, എൻ.കെ.വിജയൻ, നടുവിൽപുരയിൽ ചന്തു, കേളപ്പൻ, രവി, വർഗീസ്, പാലിൽ ചന്തു, രമേശൻ, പ്രിൻസി, വിജയലക്ഷ്മി, വിജിത, ശാന്ത എന്നിവരാണ്.

നെൽകൃഷിയേക്കു പുറമെ റാഗി,

ചോളം, ചാമ എന്നിവയും

''സർക്കാരിൽ നിന്നു സാമ്പത്തിക സഹായം കിട്ടിയാൽ വലിയ ആശ്വാസമായിരിക്കും. കൃഷിഭവൻ മുഖേന പദ്ധതികളുടെ സാദ്ധ്യത തേടുന്നുണ്ട്.

കർഷക കൂട്ടായ്‌മ