fisherman

കോഴിക്കോട്: ലോക്ക്ഡൗണിൽ പട്ടിണിയിലായ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവുമായി സേവാഭാരതി. ബേപ്പൂർ മുതൽ കോരപ്പുഴവരെയുള്ള 7500 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി സേവാഭാരതി ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നു. 23 അരയ സമാജങ്ങളിലൂടെയായിരുന്നു വിതരണം. പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഉൾപ്പെടെ 18 അവശ്യസാധനങ്ങളാണ് കിറ്റിലുള്ളത്.

വിതരണത്തിനുള്ള 85 ടൺളം സാധനങ്ങൾ വലിയങ്ങാടിയിൽ നിന്ന് വാങ്ങി വിവിധ അരയസമാജങ്ങൾക്ക് കൈമാറി. സേവാഭാരതി ജില്ലാ പ്രസിഡന്റ് എം. നാരായണകുമാർ സാധനങ്ങൾ കയറ്റിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. ആർ.എസ്.എസ് സഹപ്രാന്തപ്രചാരക് വിനോദ് സേവാസന്ദേശം നൽകി. ആർ.എസ്.എസ് കോഴിക്കോട് വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണൻ, കോഴിക്കോട് മഹാനഗർ സഹകാര്യവാഹ് കെ. സർജിത്ത് ലാൽ, പി. ബൈജു തുടങ്ങിയവർ പങ്കെടുത്തു. ഉദാരമതികളായ വ്യക്തികൾ സംഭാവനയായും പണമായും നൽകിയ സാധനങ്ങളാണ് മത്സ്യത്തൊഴിലാളികളിലേക്ക് എത്തുന്നത്. തിങ്കഴാള്ച ഒരേസമയം ഓരോ അരയസമാജത്തിന് കീഴിലും കിറ്റ് വിതരണം നടക്കും.