എടച്ചേരി: കഴിഞ്ഞ ദിവസം വൈകീട്ട് വീശിയടിച്ച കാറ്റിലും മഴയിലും എടച്ചേരി മേഖലയിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീടുകളും കൃഷിയിടങ്ങളും നശിച്ചു. വൈദ്യുതി പോസ്റ്റുകൾ തകർന്നു. പുതിയങ്ങാടി മഠത്തീന്റവിട പ്രകാശന്റെ ഓടിട്ട താൽക്കാലിക ഷെഡിന് മുകളിൽ തെങ്ങുവീണ് പ്രകാശന് പരിക്കേറ്റു. കളിയാംവെള്ളി ഒന്തത്ത് മുതിരകാട്ടിൽ കുഞ്ഞ്യേക്കന്റെ വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണ് വീടിന്റെ മേൽക്കൂരയും ഞാലിയും തകർന്നു. കാക്കന്നൂരിലെ കിളിക്കിലാപ്രത്ത് ബിജുവിന്റെ പറമ്പിലെ മരം റോഡിലേക്ക് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു.