lorry
കുറ്റ്യാടി ചുരം റോഡിൽ ചരക്കുലോറി മറിഞ്ഞ നിലയിൽ.

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ പുതമ്പാറ ചുരം റോഡിൽ ചരക്ക് ലോറി മറിഞ്ഞു. മൈസൂരു സ്വദേശികളായ ഡ്രൈവർ ഇർഫാൻ (32), സഹായി സഫറുള്ള (24) എന്നിവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കുറ്റ്യാടി ഗവ. ആശുപത്രിയിൽ എത്തിച്ചു.

കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെയായിരുന്നു അപകടം. മൈസൂരുവിൽനിന്നും എറണാകുളത്തേയ്ക്ക് ലോഡുമായി പോകുന്നതിനിടെ പൂതമ്പാറ കോൺവെന്റിനു മുൻവശത്തെ കിടങ്ങിലിടിച്ച് മതിലിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ മുൻവശം പാടെ തകർന്നു.