faizal

ഇരിങ്ങണ്ണൂർ: കൊവിഡ് ലക്ഷണങ്ങളോടെ ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഇരിങ്ങണ്ണൂർ മംഗലശേരി ഹൗസിൽ എടച്ചേരി കുന്നത്ത് ഫൈസൽ (46) മരിച്ചു. മൂന്നാഴ്ച മുമ്പ് ന്യുമോണിയ ബാധിച്ചിരുന്നു. കൊവിഡ് ലക്ഷണങ്ങൾ കണ്ടതോടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. പരിശോധനാഫലം ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാവൂ.

ദുബായിൽ പാർക്കോ ഗ്രൂപ്പ് ജീവനക്കാരനാണ് ഫൈസൽ. എടച്ചേരി കുന്നത്ത് അമ്മദ് - നബീസു ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കൾ: നാസിഫ്, ആസിഫ്. സഹോദരങ്ങൾ: നാസർ (ബഹ്റൈൻ), ജാഫർ (ദുബായ്), സുലൈഖ. കബറടക്കം പിന്നീട്.