കൽപ്പറ്റ: ജില്ലയിൽ മൂന്നു പേർക്ക് കൂടി കൊവിഡ് - 19 സ്ഥിരീകരിച്ചു. ചീരാൽ സ്വദേശിയായ 25-കാരൻ, എടവക കമ്മന സ്വദേശിയായ 20 -കാരൻ, മീനങ്ങാടി സ്വദേശിയായ 45-കാരി എന്നിവർക്കാണ് രോഗബാധ. ഇതോടെ മാനന്തവാടി കൊവിഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴായി. നേരത്തെ രോഗമുക്തി നേടിയ മൂന്നു പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

ചീരാൽ സ്വദേശി ചെന്നൈ കോയമ്പേട് മാർക്കറ്റിൽ സെയിൽസ്‌മാനായി ജോലി ചെയ്തിരുന്നു. മേയ് ഏഴിന് നാട്ടിലെത്തിയ ഇയാൾ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ലോറി ക്ലീനറുടെ മകന്റെ സമ്പർക്ക പട്ടികയിൽ പെടുന്നയാളാണ് കമ്മന സ്വദേശിയായ യുവാവ്. മീനങ്ങാടി സ്വദേശിനി നിലവിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നയാളുടെ ദ്വിതീയ സമ്പർക്ക പട്ടികയിൽ പെടുന്നുണ്ട്.