കോഴിക്കോട്: അന്യസംസ്ഥാനങ്ങളിലുള്ള മലയാളികളെ നാട്ടിലെത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളികളെ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവൻ കളക്‌ടറേറ്റിന് മുമ്പിൽ നടത്തിയ ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, മേഖലാ അദ്ധ്യക്ഷൻ ടി.പി. ജയചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി. ബാലസോമൻ, എം. മോഹനൻ എന്നിവർ പ്രസംഗിച്ചു. ദേശീയസമിതി അംഗം കെ.പി. ശ്രീശൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ സമരത്തെ അഭിവാദ്യം ചെയ്തു. ദേശീയസമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ നാരങ്ങാനീര് നൽകി ഉപവാസസമരം അവസാനിപ്പിച്ചു.