cow

കുറ്റ്യാടി: കിണറ്റിൽ വീണ പശുവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കായക്കൊടി പഞ്ചായത്തിലെ പോയപ്പള്ളി അശോകന്റെ 40 അടി താഴ്ചയുള്ള ആൾമറയില്ലാത്ത കിണറ്റിലാണ് കഴിഞ്ഞ ദിവസം പശു വീണത്. നാട്ടുകാർ വിവരമറിയിച്ച് എത്തിയ നാദാപുരം അഗ്‌നിശമന സേന ബി എ സെറ്റ് സഹായത്തോടെ പശുവിനെ കരയ്‌ക്കെത്തിച്ചു. സ്റ്റേഷൻ ഓഫീസർ വാസ്ത്ത് ചെയ്യച്ചൻ കണ്ടി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. കെ.പ്രമോദ് , ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.