കൊയിലാണ്ടി: ഊരള്ളൂർ ഊട്ടേരിയിലെ കുഴിച്ചാലിൽ മീത്തൽ കെ.കണാരൻ (59) നിര്യാതനായി. സി.പി.എം ഊട്ടേരി ബ്രാഞ്ച് അംഗവും കർഷക തൊഴിലാളി യൂണിയൻ മുൻ അരിക്കുളം പഞ്ചായത്ത് സെക്രട്ടറിയും കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗവുമായിരുന്നു. പരേതരായ ചോയിയുടെയും ചിരുതയുടെയും മകനാണ്. ഭാര്യ: നാരായണി. മക്കൾ: ജിജീഷ്, സിഞ്ചു, നിഷ. മരുമക്കൾ: സജീവൻ (സി.പി.എം തെരുവത്ത്കടവ് ബ്രാഞ്ച് അംഗം), പ്രതീഷൻ കീഴരിയൂർ, പ്രിയ. സഹോദരങ്ങൾ: കുഞ്ഞ്യാത്തു (സി.പി.എം നടേരി ലോക്കൽ കമ്മറ്റി അംഗം), കുഞ്ഞിരാമൻ (കുറുവങ്ങാട്), ബാലൻ (അലേമ്പ്ര), മാത (ഒഞ്ചിയം), മാധവി (മന്ദങ്കാവ്).