img302005

മുക്കം: വിരമിച്ച അദ്ധ്യാപകന്റെ രണ്ടു മാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അംഗമായ കറുത്തപറമ്പ് പറശ്ശേരി അബൂബക്കർ നൽകിയ 50,000 രൂപയുടെ ചെക്ക് ജോർജ് എം. തോമസ് എം.എൽ.എ ഏറ്റുവാങ്ങി. കെ.എസ്.എസ്.പി.യു യൂണിറ്റ് പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ്, പഞ്ചായത്തംഗം സവാദ് ഇബ്രാഹീം, പി.ടി. അഹമ്മദ്‌കുട്ടി, മുഹമ്മദ് കറുത്തപറമ്പ്, മുഹമ്മദ് കക്കാട് എന്നിവർ സംബന്ധിച്ചു.