ബാലുശ്ശേരി: ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു. ഉണ്ണികുളം പഞ്ചായത്ത് 23-ാം വാർഡിൽ തേനാക്കുഴി കുന്നുമ്മൽ മാധവിയുടെ ഓട് മേഞ്ഞ വീടാണ് തകർന്നത്. മേൽക്കൂര പൂർണമായും തകർന്നു. ചുമരുകൾക്ക് വിള്ളൽ വീണു. അപകട സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി.