community-kitchen-

കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ കമ്മ്യൂണിറ്റി കിച്ചണുകളിൽ നടക്കാവിലേത് മാത്രം 17 വരെ തുടരാൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഡോക്ക് ഡൗൺ ഇളവും അന്യ സംസ്ഥാന തൊഴിലാളികളുടെ മടക്കവും കാരണമാണ് കമ്മ്യൂണിറ്റി കിച്ചൺ ഒരെണ്ണം മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചത്.

മറ്റിടങ്ങളിൽ നിന്ന് വരുന്നവരെ ക്വാറന്റൈനിൽ പാർപ്പിക്കാൻ വിപുലമായ സംവിധാനം ഒരുക്കും. പണം മുടക്കാൻ സാധിക്കുന്നവർക്ക് ഹോട്ടലിൽ സൗകര്യമൊരുക്കും. ഇതിനായി ഹോട്ടലുടമകളുമായി സംസാരിച്ച് നിരക്കിൽ ഇളവ് വരുത്തും.

യോഗത്തിൽ എം.കെ. രാഘവൻ എം.പി, എം.കെ. മുനീർ എം.എൽ.എ, വി.കെ.സി. മമ്മത് കോയ എം.എൽ.എ, ഡെപ്യൂട്ടി മേയർ മീര ദർശക് തുടങ്ങിയവർ പങ്കെടുത്തു.